Sunday, October 31, 2010

മനസിന്റെ രസതന്ത്രം


ജീവിതം അതിന്റെ വേഗത്തില്‍ അതിനു തോന്നിയപോല്‍ ഓടുമ്പോള്‍ തലയിലെ രസത്തില്‍ പുതിയ തന്ത്രങ്ങള്‍ ഉടലെടുക്കുന്നു...അപ്പോള്‍ ചിലപ്പോഴൊക്കെ ഞാന്‍ ജീവിക്കാന്‍ മറന്നു പോകുന്നു..പുതിയ രസങ്ങള്‍ പലതിനെയും മരവിപ്പിക്കുന്നു..എങ്കിലും മേച്ചില്‍ പുറങ്ങള്‍ വിട്ട്‌ പോകാന്‍ ഞാനും തയ്യാര്‍ അല്ല.. സസ്നേഹം ഭൈരു  

സര്‍ഗ മൌനമോ, നിനക്കുമോയെന്നെന്നോട്
സങ്കല്‍പ്പത്തിലെ കിളി ചിലച്ചു ചോദിക്കുന്നു...
നീ നിന്നെ മറക്കാന്‍ തുടങ്ങിയെന്നാരോ
നീണ്ട വിലാപത്തിന്‍  ഒലി പോലെ പറയുന്നു..

ഞാന്‍ മറന്നതല്ലോന്നുമെയെന്നു
ഞാനെന്‍ നിഴലിനെ നോക്കി പറഞ്ഞു..

ഏകാന്തതയാണ് നിന്‍ സൃഷ്ടി തന്‍ 
ഏകാംഗ വേദി എന്ന് നീ പറഞ്ഞത് 
എന്തിനു വെറും വാക്ക്  സൃഷ്ടിക്കായോയെന്ന്‍
എന്‍ വാക്കിന്‍ പ്രതി ധ്വനികള്‍ ചോദിക്കുന്നു..

കഴിഞ്ഞുവോ നിന്നെഴുത്തിന്റെ അവസാന ശ്വാസ- 
വുമെന്നെഴുത്താനിയെന്നെ കുത്തി നോവിക്കുന്നു..

മസ്തിഷ്ക്ക ശാലയിലെന്നെഴുത്തിന്റെ രസതന്ത്ര-
സൂത്ര വാക്യങ്ങളെവിടയോ പിഴച്ചുവോ.. 

അറിയില്ല ഇപ്പോള്‍ വരുന്നത് വെറും 
പണമവസാന വാക്കാകുന്ന വാക്കുകള്‍ മാത്രം...



5 comments:

വരയും വരിയും : സിബു നൂറനാട് said...

അറിയില്ല ഇപ്പോള്‍ വരുന്നത് വെറും
പണമവസാന വാക്കാകുന്ന വാക്കുകള്‍ മാത്രം...

ജീവിക്കണ്ടെ !!!

bhairu said...

ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നമ്മള്‍ എവിടേയോ മറന്നു വെച്ച് പോയ നമ്മുടെ യഥാര്‍ത്ഥ മുഖം.. അണിഞ്ഞ മുഖംമൂടികള്‍ അഴിയാതിരിക്കട്ടെ..അലെങ്കില്‍ നാം ഈ ലോകത്തിനു ചേരാത്ത മുഖങ്ങളാകും...

Pranavam Ravikumar said...

Enjoyed your lovely post..! My wishes...

bhairu said...

Thank you very much dear Pranavam...വാക്കുകള്‍ തരുന്ന ഊര്‍ജ്ജം അത് പറഞ്ഞറിയിക്കാന്‍ ആവില്ല... വളരെ നന്ദി സുഹൃത്തെ...

Nagashree KC said...
This comment has been removed by the author.