Friday, October 29, 2010

"നിന്നെ ഞാന്‍ പ്രണയിച്ച് പോയ്‌...."

"ഇത് എന്റെ പ്രണയം ആണ് എന്നോടൊപ്പം എന്നും ഉള്ള എന്റെ കാമുകിയോട് ഉള്ള പ്രണയം...ജെനനം മുതല്‍ മരണം വരെ ഞങ്ങള്‍ പ്രണയിച്ച് കൊണ്ടേ ഇരിക്കുന്നു..."സസ്നേഹം  ഭൈരു


വെറുതെ എന്നില്‍ പ്രണയം നിറക്കുവാന്‍ 
വെറുതെ എന്നില്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുവാന്‍ 
വയലിന്റെ വരമ്പിലെ വഴുക്കലിലൂടെ
വഴിയുടെ മണ്തിട്ട മറവുകള്‍ ചാടി കടന്നു 

പടിപ്പുര വാതിലില്‍ മുട്ടിടാതെ 
പാണന്റെ തുടി പോലെ കൊട്ടിടാതെ 
മുറ്റത്തെ മുല്ലയില്‍ പൂക്കുന്ന പൂവിന്റെ
മൃദുലമാം മേനിയെ തഴുകി തലോടി 
എന്തിനു നീ എന്‍ അരികിലെത്തി 
ഉച്ച മയക്കതിന്‍ ആലസ്യമേരും എന്‍ മുഖത്തെ 
ഇക്കിളി കൂട്ടി കടന്നു പോയി പറയു 
ഇളകി ചിരിക്കുന്നോരെന്‍ മഴയാം കാമുകി 

ആദ്യം ആയി ഞാന്‍ ഉസ്കൂളില്‍ അലറി വിളിച്ചപ്പോള്‍
അമ്മയെ തേടിയെന്‍ കണ്ണുകള്‍ ഉഴറുമ്പോള്‍
ജെന്നാലക്ക് അപ്പുറം അരളി ചെടിക്കരുകിലയെത്തി നീ 
സായന്തനം വരെ കൂടെ കരഞ്ഞു... 

ഓടി അകലുന്നോരാ മഴയരുവികള്‍ തെറ്റി തെറിപ്പിച്ച് ഞാന്‍
കൂട്ടുകാരോടൊത്ത് നാട്ടു വഴികളില്‍ മേളിച്ച്ചിടുമ്പോള്‍
നാടന്‍ കുട കമ്പിയെ വളച്ച കാറ്റൊത്തെന്നെ 
ആകെ നനച്ചതും നീ കുസൃതിക്കാരി 

ആദ്യമായ് ആര്‍ദ്രമായി അവള്‍ എനിക്കേകിയ 
ആ മയില്‍ പീലികള്‍ നീ നനച്ചന്ന്‍
നിറഞ്ഞ കണ്നോടെയവള്‍ എന്നെ നോക്കുമ്പോള്‍ 
ആര്‍ത്തു ചിരിച്ചോ, കരഞ്ഞോ നീ ഓടി അകന്നന്ന്‍

കലാലയ കാലത്ത് പ്രണയമായ് പെയ്തു നീ 
വിരഹത്തില്‍ എന്നൊപ്പം മൌനമായ്‌ പെയ്തു നീ
പ്രണയം കൊതിച്ചു ഞാന്‍ ഉഴറി നടക്കുമ്പോള്‍
നീ വന്നവളെ എന്‍ കുടക്കീഴിലാക്കി 
നനഞ്ഞ മുഖമോടെയവള്‍ എന്നെ നോക്കുമ്പോള്‍ 
നനവത് പ്രണയത്തിന്റെതെന്നു ഞാന്‍ അറിഞ്ഞു 


ഈ മഴയെന്‍ പ്രണയാഗ്നി ആളിച്ച്ചിടുന്നെ-
ന്നവളെന്റെ കാതില്‍ ചുടു നിസ്വാസമോതുമ്പോള്‍
ഒരു കുളിര്‍ കാറ്റൊതെതി പൂക്കളാല്‍ 
ഒരു വര്‍ണലോകം ഞങ്ങള്‍ക്കരുകിലായ് തീര്‍ത്തു നീ 
നിലവോത്ത് പാല്‍ മഴയായ് പെയ്തു നീ എന്‍ 
പ്രണയത്തിനൊരു സ്വര്ഗ ഭാവം പകര്‍ന്നു 

പിന്നെ ഞാനൊരുപാട് ദൂരങ്ങള്‍ താണ്ടി 
പെയ്തു നീ നിന്നത് ഞാനറിഞ്ഞീല 
ജീവിത നൌക തുഴയാന്‍ ശ്രെമിച്ചു ഞാന്‍ 
ജീവിത യാത്രയില്‍ നിന്നെ മറന്നു പോയ്‌ 

ഒടുവിലാ നാളില്‍ ഗോവിന്ദ പാടി എന്‍ 
ജെഡ ദേഹം എരിതീയില്‍ വയ്ക്കുന്ന നേരത്തും
കാര്‍മേഖ മുഖമോടെ നെഞ്ചില്‍ ഇടിച്ചലചാര്‍ത്തു 
കരഞ്ഞു നീ നിന്നു എന്‍ ശവ കച്ചയില്‍ അവസാന കനലും അണയും വരെ...


8 comments:

കൊച്ചുമുതലാളി said...

കൊള്ളാം...:)
ആശംസകള്‍ ......

bhairu said...

thank you dear കൊച്ചു മുതലാളി...

വരയും വരിയും : സിബു നൂറനാട് said...

മഴയും പ്രണയവും...അലിയാനും, അലിഞ്ഞില്ലാതാകാനും..
കവിത കൊള്ളാം..

ഓഫ്‌ : അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക. വായന ആലോസരപ്പെടുതാതിരിക്കും.

വരയും വരിയും : സിബു നൂറനാട് said...

ഈ word verification ഓപ്ഷന്‍ എടുത്തു കളയ്യ്

bhairu said...

അളിയാ സിബു word verification മാറ്റാന്‍ നോക്കിയിട്ട് pattunnuilla ...

bhairu said...

ഹായ് സിബു ...കമെന്റ്സിനു വളരെ നന്ദി ... മഴക്ക്‌ മരണമില്ല... പെയ്ടോഴിയുംപോള്‍ അത് പുഴയായ് ജെനിക്കുന്നു.. പുഴ കടലില്‍ മരിക്കുമ്പോള്‍ മഴ കടലായ്‌ തുടരുന്നു...

അക്ഷര തെറ്റുകള്‍ തിരുത്താം..

Unknown said...

കവിത നന്നായിരിക്കുന്നു....കൊള്ളാം....👍👍
മലയാളം ടൈപ്പിങ്ങിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നേ ഉള്ളു.സാരമില്ല.improve ചെയ്യുക.കവിതയുടെ ആശയം കൊള്ളാം!

Unknown said...

കവിത നന്നായിരിക്കുന്നു....കൊള്ളാം....👍👍
മലയാളം ടൈപ്പിങ്ങിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നേ ഉള്ളു.സാരമില്ല.improve ചെയ്യുക.കവിതയുടെ ആശയം കൊള്ളാം!