Saturday, October 30, 2010

മന:ക്കുതിര

എല്ലാവരുടെയും മനസിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വന്യമായ ആ അവസ്ഥ, വിഷാദത്തിന്റെ മുള്ളുകള്‍ കുത്തി നോവിക്കുമ്പോള്‍ മസ്തിഷ്ക്കത്തില്‍ അലയടിച്ചുയരുന്ന കടലിന്റെ ഇരമ്പല്‍...ആ ഇരമ്പല്‍ ചിലപ്പോള്‍ സീമകള്‍ പൊട്ടിച്ചലരി വിളിക്കുന്നു..നമുക്ക് കാതോര്‍ക്കാം...അല്ലെങ്കില്‍ കാതുകളും കണ്ണുകളും വായും പോത്തിയടക്കാം... സസ്നേഹം  ഭൈരു

ഞാന്‍ ഉറങ്ങാത്ത രാത്രികള്‍ ഏറിടുന്നു
രാവുറങ്ങാതെ ഞാനുന്മാധ നടനമാടുന്നു 
എന്‍ മനസിന്‍ കടിഞ്ഞാനയഞ്ഞു പോകുന്നു 
മന:കുതിരയാ കടിഞ്ഞാണ്‍ കുടഞ്ഞെറിയുന്നു

ചിന്ത കുതിക്കുന്നു ചന്ദിരോയരത്തില്‍
മരിച്ചവ ചീര്‍ത്തു താഴേക്ക്‌ പതിക്കുന്നു 
പതിച്ചവ മനസിന്നടിത്തട്ടില്‍ അഴുകുന്നു 
അഴുകിയവ മനസിന്‍ ശവക്കച്ച്ചയാകുന്നു

ഇരുളിനെ നോക്കാന്‍ ഭയമാനെനിക്ക്
ഇരു കണ്ണുകള്‍ ഇനി ഞാനെങ്ങനെയടക്കും 
കാതിനെ കൊട്ടിയടയ്ക്കാന്‍ കതകുമായ് 
ഊതിയൂതി കാറ്റെന്‍ കാതിലെക്കെത്തുന്നു 

സഹസ്രപത്മ സ്ഥാനമാം ശിരസിലായ് 
സഹസ്ര കോടി ചീവീട് നൃത്തം ചവിട്ടുന്നു 
ആകെയന്നടിമുടി വിറ കൊണ്ടീടുന്നു 
അകലെയാകാശത്തിടി നാദം കേട്ടപോല്‍..

കണ്ണുകള്‍ മച്ച്ചിലായ് പരതി ഞാന്‍ നോക്കി 
കയ്യുകലുയര്ത്തി ഞാന്‍ എന്തിനോ തിരഞ്ഞു 
കിടക്കമേല്‍ എഴുന്നേറ്റിരിക്കാന്‍ ശ്രെമിക്കവേ
കാലിലെ കടിഞ്ഞാണ്‍ ഇളകിച്ചിരിച്ചു..




3 comments:

വരയും വരിയും : സിബു നൂറനാട് said...

സഹസ്രപത്മ സ്ഥാനമാം ശിരസിലായ്
സഹസ്ര കോടി ചീവീട് നൃത്തം ചവിട്ടുന്നു

വരികള്‍ നന്നായിട്ടുണ്ട്...

bhairu said...

thanks aliya...

Nagashree KC said...

yet..it is interesting....